കാഞ്ഞങ്ങാട്: തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ മികച്ച കഥയ്ക്കും രണ്ടാമത്തെ ചിത്രത്തിനും ഉള്ള സംസ്ഥാന അവർഡുകൾ കരസ്ഥമാക്കിയ സെന്ന ഹെഗ്‌ഡെയ്ക്ക് ജന്മനാടായ കവ്വായിയിൽ ഇ.എം.എസ് സാംസ്‌കാരിക വേദി സ്വീകരണം നൽകി. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വന്തം നാടിനെയും നാട്ടിൽ നിന്നുള്ള കലാകാരന്മാരെയും ഉൾപ്പെടുത്തി സിനിമ എടുക്കുന്ന സെന്ന ഹെഗ്‌ഡെ മലയാള സിനിമയ്ക്ക് എന്നും മുതൽക്കൂട്ടാണെന്ന് എം.എൽ.എ പറഞ്ഞു.
സിനിമയിൽ അഭിനയിച്ച സുനിൽ സൂര്യ, അനഘ നാരായണൻ, അർപ്പിത്, അഖിലേഷ് തോയമ്മൽ, ബിബിൻ കവ്വായി, ഉണ്ണി, എബി ഗണേഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ക്ളബ് പ്രസിഡന്റ് പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജാനകികുട്ടി, മുൻ കൗൺസിലർ ലത ബാലകൃഷ്ണൻ, സി.പി.എം ഹോസ്ദുർഗ്ഗ് ലോക്കൽ കമ്മിറ്റി അംഗം അനീഷ് കടത്തനാടൻ, ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ടി. മുത്തലിബ് കൂളിയങ്കാൽ എന്നിവർ സംസാരിച്ചു. രാജീവ്കുമാർ, എ. നാരായണൻ, സി. രാധാകൃഷ്ണൻ, കെ. ചന്ദ്രൻ സംബന്ധിച്ചു. എൻ. ഗംഗാധരൻ സ്വാഗതവും ബിബി കെ.ജോസ് നന്ദിയും പറഞ്ഞു.