തൃക്കരിപ്പൂർ: സംസ്ഥാന സീനിയർ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കാസർകോട് ജില്ലാ വനിതാ ടീമിനെ നീലേശ്വരം ബങ്കളം സ്വദേശി എം.അഞ്ജിത നയിക്കും. രേഷ്മ ബങ്കളമാണ് വൈസ് ക്യാപ്റ്റൻ . രണ്ടാഴ്ചയായി കാസർകോട് മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ക്യാമ്പിൽ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ടീമംഗങ്ങൾ:എം.മീനാക്ഷി , അനിത മനോജ് , രോഷ്മിത , ജ്യോതിരാജ് ,അശ്വതി , ശ്രീവിദ്യ വിശ്വനാഥൻ,അശ്വിനി, പ്രവീണ,അഞ്ജിത , അശ്വതി, ആരതി , ദിൽഷ സുധീർകുമാർ കൃഷ്ണപ്രിയ , അനഘ ,രേഷ്മ , ഷീബ , സുനിത ,ഉഷ , ധന്യ , ജീന. എം.നിതീഷാണ് പരിശീലകൻ.ടി.സി. ജീന സഹപരിശീലകയാണ്.