irity
ഐ.സി.ഡി.എസ് ഇരിക്കൂർ അഡീഷണൽ പ്രദർശനമേള ഉളിക്കൽ പഞ്ചായത്ത് തല സമാപനം നുച്ചിയാട് ഗവ.യു.പി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി തോലാനി ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി :സംയോജിത ശിശുവികസന പദ്ധതിയുടെ 46ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.സി.ഡി.എസ് ഇരിക്കൂർ അഡീഷണൽ പ്രദർശനമേള ഉളിക്കൽ പഞ്ചായത്ത് തല സമാപനം നുച്ചിയാട് ഗവ.യു.പി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി തോലാനി ഉദ്ഘാടനം ചെയ്തു.ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ അങ്കണവാടി ജീവനക്കാരായ സി.പങ്കജാക്ഷി, കെ.വി.രാധാമണി,സി.സി.ഫിലോമിന,ഏലിയാമ്മ എന്നിവരെ ആദരിച്ചു.
വാർഡ്‌മെമ്പർ സമീറ പള്ളിപ്പാത്ത്, ഐസിഡിഎസ് ഉദ്യോഗസ്ഥരായ കെ.നന്ദിനി, എം.ലളിത, മോഹനൻ, ഒ.വി.ഷാജു, മാത്യുഐസക്, മിനി ഈറ്റശേരിൽ, ശ്രീദേവി, ജലജകുമാരി,പൊന്നമ്മ എന്നിവർ പ്രസംഗിച്ചു. അങ്കണവാടികൾ മുഖേന ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള വിവിധപോഷക ആഹാരങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു.