പഴയങ്ങാടി: മാടായിപ്പാറയിൽ കെ-റെയിൽ വേണ്ട, കേരളത്തിലും വേണ്ട എന്ന മുദ്രാവാക്യമുയർത്തി മാടായിപ്പാറയിൽ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ നടത്തി. മുൻ ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പി.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി വന്യജീവി പ്രവർത്തകൻ വിജയ് നീലകണ്ഠൻ, സംരക്ഷണ സമിതി സെക്രട്ടറി കെ.പി. ചന്ദ്രാംഗദൻ, മാടായി പഞ്ചായത്ത് മെമ്പർ പുഷ്പകുമാരി, മാടായി പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി എസ്.യു. റഫീക്ക്, കെ. റെയിൽ വിരുദ്ധ ജില്ലാ സമിതി ചെയർമാൻ എ.പി. ബദറുദ്ദീൻ, ഇ.സി.ജി. കൺവീനർ സി. നാരായണൻ, മാടായിക്കാവ് മാനേജർ എൻ. നാരായണപിടാരർ, സുധീർ വെങ്ങര, പാറയിൽ കൃഷ്ണൻ, അഡ്വ: പി.സി. വിവേക്, എം. പവിത്രൻ, വി.പി. മുഹമ്മദലി, കെ. കുമാരൻ, പി.വി. സുമേഷ്, അഡ്വ: ആർ. അപർണ്ണ, പി. അബ്ദുൾ ഖാദർ, കെ.വി. ചന്ദ്രൻ പ്രസംഗിച്ചു.