kannur
കണ്ണൂർ കോർപ്പറേഷനെ ജി.ഐ.എസ് അധിഷ്ഠിത കോർപ്പറേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ജി.ഐ.എസ് അധിഷ്ഠിത കണ്ണൂർ കോർപ്പറേഷൻ പ്രഖ്യാപനം കെ. സുധാകരൻ എം.പി നിർവഹിച്ചു. മേയർ അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഇതോടെ ഭൗമ വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോർപ്പറേഷനായി കണ്ണൂർ. കോർപ്പറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും, റോഡുകളും, ലാൻഡ് മാർക്കുകളും, തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഒരു വെബ് പോർട്ടലിൽ ആവശ്യാനുസരണം തിരയുന്നതിന് സാധ്യമാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റി ആണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. ഇതുവഴി നഗരാസൂത്രണവും വാർഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാൻ കഴിയും.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ,
സി. സീനത്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റി ജി.ഐ.എസ് ഹെഡ് ജയിക് ജേക്കബ്
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിനാ മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, സെക്രട്ടറി ഡി.സാജു തുടങ്ങിയവർ സംസാരിച്ചു.