കണ്ണൂർ: ചുമട്ട് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്തുക, ചുമട്ട് തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ചുമട്ട് തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരിക, അർഹരായ തൊഴിലാളികൾക്ക് ലേബർ കാർഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ചുമട്ട് മസ്ദൂർ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ ചുമട്ട് മസ്ദൂർ സംഘം ജില്ലാ കമ്മിറ്റി ധർണ്ണ നടത്തി.
ബി.എം.എസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.വി. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കെ.പി. ജ്യോതിർ മനോജ്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.കൃഷ്ണൻ, യൂണിയൻ ഭാരവാഹികളായ പി. ധനേഷ്, കെ. വിജീഷ് കുമാർ തുടങ്ങിയവർ
പ്രസംഗിച്ചു.