പാനൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടി, പാനൂരിൽ പ്രധാനമന്ത്രി ഹെൽപ്പ് ഡസ്‌ക് ആരംഭിച്ചു. പ്രധാൻമന്ത്രി ആവാസ് യോജന, നാഷണൽ ഹെൽത്ത് കാർഡ്, ഈ ശ്രം തുടങ്ങിയ പദ്ധതികളോടൊപ്പം വിദ്യാഭ്യാസ വായ്പ, മറ്റ് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള ലോണുകൾ എന്നിവയ്ക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കും.
പൊയിലൂർ മുത്തപ്പൻ സേവാട്രസ്റ്റ് പ്രസിഡന്റ് എൻ.ആർ രാഘവൻ ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു സംസ്ഥാന ജനറൽ സെക്രട്ടറി ടി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാഘവൻ, കെ. പ്രകാശൻ, ഇ. മനീഷ്, മോഹനൻ മാനന്തേരി, വി.പി ബാലൻ, കെ.കെ. ചന്ദ്രൻ, കെ. ഭാസ്‌കരൻ, സി.പി സംഗീത, ഇ.പി ബിജു തുടങ്ങിയവർ സംസാരിച്ചു. രാജേഷ് സ്വാഗതവും രതീഷ് തലശ്ശേരി നന്ദിയും പറഞ്ഞു. സി.പി രാജീവൻ, നിജേഷ്, എം.വത്സലൻ, സജിത്ത് ബാബു, എൻ. രതി എന്നിവർ നേതൃത്വം നൽകി