block
സംരംഭകത്വ ബോധവത്കരണ ശില്പശാല മുൻ എം.എൽ.എ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നവ സംരംഭകർക്കായി സംരംഭകത്വ ബോധവത്കരണ ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മുൻ കല്യാശ്ശേരി എം.എൽ.എ ടി.വി രാജേഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി.ഒ ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. മൈസോൺ എം.ഡി കെ. സുഭാഷ് ബാബു, വ്യവസായ ഓഫീസർ ആർ.കെ സ്മിത എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി. വിമല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.വി രവീന്ദ്രൻ, മുഹമ്മദ് റഫീഖ്, പ്രേമ സുരേന്ദ്രൻ, താലൂക്ക് വ്യവസായ ഓഫീസർ അരവിന്ദാക്ഷൻ എന്നിവരും പങ്കെടുത്തു.