കണ്ണൂർ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. സ്‌പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘടനം ചെയ്ത് വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.സി. സുകേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. ഷാജി, ട്രഷറർ കെ. സന്തോഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗം വി.വി ഷാജി എന്നിവർ സംസാരിച്ചും. ജില്ല സെക്രട്ടറി കെ. രജേഷ് സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി സി.എച്ച്. റിഷാദ് നന്ദിയും പറഞ്ഞു.