ottism
ഒട്ടിസം, സെറിബ്രൽ പാൾസി, ഇന്റലച്ച്വൽ ഡിസബിലിറ്റി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥകളുള്ള ഈ വർഷം എസ്.എസ്.എൽ.സി പാസ്സായ കുട്ടികളെ പരിവാർ സംഘടനയുടെ നേതൃത്തിൽ ആദരിച്ചപ്പോൾ തങ്ങൾക്ക് കിട്ടിയ മെ‌‌‌‌‌‌ഡലുകൾ മാതാപിതാകളെ കാണിക്കുന്ന കുരുന്ന്

കണ്ണൂർ:ഭിന്ന ശേഷിക്കാരിൽ ഓട്ടിസം, സെറിബ്രൽ പാൾസി, ഇന്റലച്ച്വൽ ഡിസബിലിറ്റി, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥകളുള്ളവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ ഈ വർഷം എസ്.എസ്.എൽ.സി പാസ്സായ പരിവാറിൽ അംഗത്വമുള്ള രക്ഷിതാക്കളുടെ കുട്ടികളെ ആദരിച്ചു. കളക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.ഇത്തരം കുട്ടികളെ സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ടി വ്യക്തമായ ഒരു പ്ലാൻ രൂപീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാലതാമസത്തിനും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

പരിവാർ ജില്ല പ്രസിഡന്റ് പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ റോട്ടറി പ്രതീക്ഷയിലെ ഭിന്നശേഷിക്കുട്ടികൾ നിർമ്മിച്ച സോപ്പ് പരിവാർ ജില്ല ട്രഷറർ എം.കെ.ഹരീഷ് ഏറ്റുവാങ്ങി.21 പേർക്കാണ് ഉപഹാര സമർപ്പണം നടത്തിയത്.ആർ .പി.വിനോദ് ,സംസ്ഥാന പ്രസിഡന്റ് എം.പി.കരുണാകരൻ ,അഡ്വ: ജമീൽ,ടി.ഷബിൻ എന്നിവർ പ്രസംഗിച്ചു.