con-m
കേരള കോൺഗ്രസ് എമ്മിലേക്ക് പുതുതായി അംഗത്വം എടുത്തവർ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജിനൊപ്പം

കാഞ്ഞങ്ങാട്: ജില്ലാ പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പ് വിട്ട നേതാക്കൾ കേരളാ കോൺഗ്രസ് (എം)ൽ ചേർന്നു. ഇവരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് പാർട്ടിയിലേക്ക് സ്വീകരിച്ചു അംഗത്വം നൽകി. ലയൺസ് ഹാളിൽ നടന്ന കൺവെൻഷൻ സ്റ്റീഫൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കുര്യക്കോസ് പ്ലാപ്പറമ്പിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്ട്, ജോയി കൊന്നക്കൽ , സജി കുറ്റിയാനമറ്റം, ചാക്കോ തെന്നി പ്ലാക്കൽ, ജേക്കബ് കാനാട്ട്, ബിജു ഇളശ്ശേരി, സജി സെബാസ്റ്റ്യൻ , ജെയിംസ് മാരൂർ, ജോസഫ് മൈക്കിൾ , ലിജിൻ ഇരുപ്പക്കാട്ട്, ജോയി മൈക്കിൾ , ഷിജോ ചാക്കോ , സാവിസ്റ്റീഫൻ , ഇ.എൽ. ടോമി, ജോസ് കാക്ക കൂട്ടുങ്കൽ, ബാബു നെടിയകാല , രാഘവ ചേരാൽ, മാത്യൂ കാഞ്ഞിരത്തിങ്കൽ, ബേബി പന്തലൂർ, ഹരിപ്രസാദ് മേനോൻ , സിജി കട്ടക്കയം, ടോമി കുമ്പാട്ട് ,സിബി മേക്കുന്നേൽ, സ്റ്റിഫൻ മൂരിക്കുന്നേൽ, കെ.സി. പീറ്റർ എന്നിവർ സംസാരിച്ചു.