foxmoth

കണ്ണൂർ: ലോകത്തിന്റെ വൈമാനിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആ വിമാനം കണ്ണൂരിലിറങ്ങിയിട്ട് ഇന്നേക്ക് 86 വർഷം. 1935 ഒക്ടോബർ 29നാണ് ഡി. എച്ച് 83 ഫോക്സ് മോത്ത് ചെറുവിമാനം കണ്ണൂർ കോട്ട മൈതാനത്താണ് രണ്ട് യാത്രക്കാരുമായി ഇറങ്ങിയത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ആവശ്യപ്രകാരമാണ് ആർ.ഡി ടാറ്റ വിമാന സ‌ർവ്വീസ് തുടങ്ങിയത്.

ടാറ്റാ എയർ സർവ്വീസിന്റെ മുംബെ- തിരുവനന്തപുരം വിമാനത്തിന് കണ്ണൂരിലും ഗോവയിലുമായിരുന്നു സ്റ്റോപ്പുണ്ടായിരുന്നത്. ടാറ്റാ സൺസ് ലിമിറ്റഡ് അതിനു മുമ്പ്ത്തന്നെ ഇന്ത്യയിലെങ്ങും ആഴ്ചതോറും തപാൽ വിമാന സർവീസു നടത്താൻ ഇന്ത്യാ സർക്കാരുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. അതുപ്രകാരം കറാച്ചി, അഹമ്മദാബാദ്, ബോംബെ, ബെല്ലാരി, മദ്രാസ് തുടങ്ങിയ പല നഗരങ്ങളുമായി ആഴ്ചതോറുമുള്ള എയർമെയിൽ സർവീസുകൾ അവർ വിജയകരമായി നടത്തുകയായിരുന്നു. ഇതാണ് തിരുവിതാംകൂർ സർക്കാരിന് പ്രചോദനമായത്. തിരുവനന്തപുരവും ബോംബെയുമായി ബന്ധിപ്പിക്കുന്ന എയർമെയിൽ സർവീസായിരുന്നു ഇത്. ആ ടാറ്റാ എയർ സർവ്വീസാണ് പിന്നീട് ടാറ്റാ എയർ ലൈൻസും എയർ ഇന്ത്യയുമായത്.

മുംബെ- കണ്ണൂർ ടിക്കറ്റ് 135 രൂപ

മുംബെ- കണ്ണൂർ ടിക്കറ്റ് നിരക്ക് 135 രൂപയായിരുന്നു. കണ്ണൂർ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രധാന സ്റ്റോപ്പായിരുന്നില്ലെങ്കിലും ഇന്ധനം നിറയ്ക്കാനാണ് ഇവിടെ നിർത്തിയിരുന്നതെന്ന് ചരിത്രം പറയുന്നു. മുംബെയിൽ നിന്ന് പുറപ്പെട്ട് ഗോവയിൽ ഇറങ്ങിയ ശേഷമാണ് വിമാനം കണ്ണൂരിലേക്ക് പറന്നത്. നെവിൽ വിൻസെന്റാണ് വിമാനം പറത്തിയിരുന്നത്. ടാറ്റാ കമ്പനി ഉദ്യോഗസ്ഥൻ ജാംഷഡ് നവറോജിയും വ്യാപാരിയുമായിരുന്ന സേഥ് കാഞ്ചിര ദ്വാരക ദാസുമായിരുന്നു വിമാനത്തിലെ യാത്രക്കാർ. തപാൽ ഉരുപ്പടികളും മറ്റുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

നാല് വിമാനത്താവളങ്ങളുള്ള സംസ്ഥാനം കേരളം

തിരുവിതാംകൂറും കൊച്ചിയും മലബാറും ഉൾപ്പെടുന്നതായിരുന്നു അന്നു കേരളം. പുറംനാടുകളിലും വിദേശത്തും പോയിവന്നവരും ഒന്നാം ലോകമഹായുദ്ധകാ

ലത്ത് വിദേശങ്ങളിൽ സേവനം അനുഷ്ഠിച്ചവരുമാണ് അന്ന് വിമാനങ്ങൾ കണ്ടിട്ടുള്ളത്.2018 ഡിസംബർ 9ന് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതോടെ നാല് അന്താരാഷ്ട്രവിമാനത്താവളമുള്ള ഏക സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് ലഭിച്ചിരിക്കുന്നു.