തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് പദയാത്ര നടത്തിയ സംഭവത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെ 11 പേർക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇന്ത്യാ യൂണൈറ്റഡ് പദയാത്രയുടെ ഭാഗമായി നഗരത്തിൽ പ്രകടനം നടത്തിയതിനാണ് കേസ്. മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, റിജിൽ മാക്കുറ്റി, സുദീപ് ജയിംസ്, വി.പി. അബ്ദുൽറഷീദ്, രാഹുൽ ദാമോദരൻ, രാഹുൽ മാങ്കൂട്ടത്തിൽ, കെ. കമൽജിത്ത്, നികേത് നാറാത്ത്, ശ്രീജേഷ് കൊയിലേരിയൻ, ജസ്റ്റിൻ എന്നിവർക്കെതിരെയാണ് കേസ്.