photo
മാടായിക്കാവിൽ മേൽശാന്തി ശംഭു നമ്പൂതിരി ദർശനത്തിനെത്തിയപ്പോൾ.

പഴയങ്ങാടി:നിയുക്ത മാളികപുറം മേൽശാന്തി ശംഭു നമ്പൂതിരി ശ്രീ തിരുവർക്കാട്ടു മാടായിക്കാവിൽ ദർശനത്തിന് എത്തി. മാടായിക്കാവ് ദേവസ്വവും ക്ഷേത്ര നവീകരണ സമിതിയും സ്വികരണം നൽകി . ദേവസ്വം മനേജർ എൻ.നാരായണപിടാരർ,ക്ഷേത്ര നവീകരണ സമിതി ജനറൽ സെക്രട്ടറി കെ.വി.എൻ. ബൈജു എന്നിവർ പൊന്നാട അണിയിച്ചു. രാമപുരം രാജു, എം. പി. സഹജൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.
മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ശംഭു നമ്പൂതിരിയുടെ ജന്മഗ്രാമമാണ് അതിയടം. അതിയടം കുറുവക്കാട് ഇല്ലത്തെ നാരായണൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനാണ്. രണ്ടു പതിറ്റാണ്ടായി കോഴിക്കോട് കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം മേൽശാന്തിയാണ്. മേൽശാന്തി തിരഞ്ഞെടുപ്പിന് മുമ്പ് മാടായിക്കാവിലമ്മയുടെ അനുഗ്രഹം തേടിയിരുന്നു.നാട്ടുകാർക്ക് എന്ത് അവിശ്യത്തിനും എന്നെ ബന്ധപ്പെടാം എന്ന് മേൽശാന്തി ശംഭു നമ്പൂതിരി പറഞ്ഞു. മാതാവ് സരസ്വതി അന്തർജനവും ഭാര്യ ഉഷ അന്തർജനവും കൂടെയുണ്ടായിരുന്നു. ക്ഷേത്ര നവീകരണ സമിതി പ്രവർത്തകർ, ക്ഷേത്ര ജിവനക്കാർ ,ഭക്തജനങ്ങൾഎന്നിവർ ചേർന്നു മേൽശാന്തിയെ സ്വീകരിച്ചു.