akash

കണ്ണൂർ: ചാലാട് സി.പി.എം പ്രവർത്തകരുടെ വീട് തകർത്ത കേസിലെ പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. ആർ.എസ്.എസ് പ്രവർത്തകൻ ചാലാട് സി.കെ പുരം സ്വദേശി തായമ്പള്ളി ടി. ആകാശാണ് ഇന്നലെ പുലർച്ചെ പിടിയിലായത്.

2015 കാലഘട്ടത്തിൽ ചാലാട്, തളാപ്പ് ഭാഗങ്ങളിൽ ഒട്ടേറെ സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറും മറ്റും നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏഴോളം കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഗൾഫിലേക്ക് കടന്ന ഇയാൾ അബുദാബിയിൽ നിന്നും വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സി.ഐ ശ്രീജിത്ത് കോടേരി, എസ്.ഐ ഹാരിഷ് വാഴയിൽ, ഷാജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.