sanjay

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെയും കെ. ലീനയുടെയും മക്കളായ സഞ്ജയും അജയും വിവാഹിതരായി. തോട്ടടയിലെ ഗോൾഡൻ റോക്ക് നഗർ സപര്യയിലെ കെ.കെ. സതീശന്റെയും വി.പി. ദീപയുടെയും മകൾ സ്നിഗ്ധയാണ് സഞ്ജയുടെ വധു. ഇവർ തമ്മിലുള്ള വിവാഹം തോട്ടടയിലെ വധൂഗൃഹത്തിൽ നടന്നു.

ചക്കരക്കല്ല് ഇരിവേരി ശിവാസിലെ കെ. ബാലകൃഷ്ണന്റെയും പി.പി. അനിതയുടെയും മകൾ ശിവയാണ് അജയുടെ വധു. ഇവർ തമ്മിലുള്ള വിവാഹം ഏച്ചൂർ സി. ആർ. ഓഡിറ്റോറിയത്തിൽ നടന്നു.

നായനാർ അക്കാഡമിയിൽ നടന്ന വിവാഹ സത്ക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, കെ.പി.മോഹനൻ, എം. വിജിൻ, ടി. ഐ. മധുസൂദനൻ, എ. എൻ. ഷംസീർ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ, കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി കെ. സേതുരാമൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, ജയിംസ് മാത്യു , സി.പി.ഐ നേതാക്കളായ സത്യൻ മൊകേരി, അഡ്വ.പി. സന്തോഷ് കുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.