കാഞ്ഞങ്ങാട്: നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ സ്‌കൂൾ ബാഗുകൾക്കും പഠനസാമഗ്രികൾക്കും വില വർദ്ധിച്ചത് രക്ഷിതാക്കളെ തളർത്തുന്നു. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ടിലാണ് പല കുടുംബങ്ങളും.
പഠനസാമഗ്രികളുടെ വില വർദ്ധന രക്ഷിതാക്കളെ തെല്ലൊന്നുമല്ല അലട്ടുന്നത്. വിപണിയിൽ പ്രതീക്ഷിച്ച ഉണർവുണ്ടായില്ലെന്ന് വ്യാപാരികളും പറയുന്നു. കാഞ്ഞങ്ങാട്ടെ മിക്ക വ്യാപാരികളും കച്ചവട മേഖലയിലെ തണുപ്പൻ പ്രതീതിയിൽ ആശങ്കാകുലരാണെന്ന് ബാഗ് കമ്പനിയുടമ ശ്രീധരൻ വ്യക്തമാക്കി.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകൾ തുറക്കുന്നത്. മുൻവർഷത്തെ സാധനങ്ങളെല്ലാം നശിച്ചും കാലപഴക്കം കാരണവും ഉപയോഗശൂന്യമാണ്. ഏറ്റവും കുറഞ്ഞ നിലയിൽ മൊത്തം മൂവായിരം മുതൽ നാലായിരം രൂപ വരെ ചുരുങ്ങിയത് ഒരു കുട്ടിക്ക് ചെലവഴിക്കേണ്ടിവരും. സാധാരണ സ്‌കൂൾ തുറക്കുമ്പോൾ ഉണ്ടാവാറുള്ള തിരക്ക് ഇപ്പോഴില്ലെന്നും ഏറെ കഷ്ടം മൊത്ത കച്ചവടക്കാർക്കാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ലക്ഷങ്ങളൂടെ പഠന സാമഗ്രികളാണ് ഇവർ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.
ഒന്നിലധികം കുട്ടികൾ സ്‌കൂളിൽ പോകുന്ന ഇടത്തരം വീടുകളിൽ ഇതിനായി നല്ലൊരു തുക തന്നെ കണ്ടെത്തേണ്ടി വരും. വലിയ പ്രതിസന്ധി തന്നെയാണ് മുന്നിൽ.
മടിക്കൈയിലെ സുരേശൻ