കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റബ്ബേഴ്‌സിന് വേണ്ടി കുശവൻകുന്നിൽ സ്വന്തമായുള്ള സ്ഥലത്ത് നിർമ്മിക്കുന്ന ഓഫീസ് സമുച്ചയത്തിന് രണ്ടിന് രാവിലെ 10 ന് റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ രാഘവൻ തറക്കല്ലിടുമെന്ന് മാനേജിംഗ് ഡയറക്ടർ എം.പി പവിത്രൻ നമ്പ്യാർ, ഡയറക്ടർ എം. കുഞ്ഞമ്പു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബോർഡ് ജനറൽബോഡിയും അന്ന് ചേരും. കാർഷികോത്പാദനോപാധികളുടെ ഔട്ട് ലെറ്റ്, റബ്ബർഷീറ്റ് ഗോഡൗൺ, ലബോറട്ടറി, റബ്ബർ ബോർഡിന്റെ ഓഫീസ്, കമ്പനിയുടെ കേന്ദ്ര ഓഫീസ് എന്നിവ അടങ്ങുന്നതാണ് സമുച്ചയം. റബ്ബർ ബോർഡിനും റബ്ബർ കർഷകർക്കും പങ്കാളിത്തമുള്ളതാണ് കാഞ്ഞങ്ങാട് റബ്ബേഴ്‌സ്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി കമ്പനിക്ക് 11 ബ്രാഞ്ചുകളുണ്ട്. നിലവിൽ കമ്പനി ലാഭത്തിലാണ്.