പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ സമ്മേളനം നവംബർ 22, 23 തീയതികളിൽ മഹാദേവ ഗ്രാമത്തിൽ നടക്കും. സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ എ.വി മന്ദിരത്തിൽ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ജില്ല സെക്രട്ടേറിയറ്റംഗം ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി

വി. കുഞ്ഞികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം അഡ്വ. പി. സന്തോഷ്, പി.വി. കുഞ്ഞപ്പൻ, കെ. രാഘവൻ, എം. ആനന്ദൻ, കെ.വി. മോഹനൻ, ഒ.കെ. ശശി, എം. പ്രസാദ് സംസാരിച്ചു.