പഴയങ്ങാടി: അടുത്തിലയിലെ എരിപുരം ചെങ്ങൽ എൽ.പി.സ്കൂൾ ഹൈടെക്കാകുന്നതിന്റെ ഭാഗമായി പുതിയ ഇരുനില കെട്ടിടം തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം. വിജിൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ് റൂം മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. എം.കെ. സുകുമാരൻ സ്വാഗതവും കെ.കെ. സുധീർ നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ്സ് എം. വത്സല റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഗോവിന്ദൻ, സഹീദ് കായിക്കാരൻ, എം. ശ്രീധരൻ, ജനപ്രതിനിധികളായ സി.പി. ഷിജു, പി കെ. വിശ്വനാഥൻ, പി. സജിത, പി. ജനാർദ്ദനൻ, ജസീർ അഹമ്മദ്, പി.പി. അംബുജാക്ഷൻ, എ.ഇ.ഒ. കെ.ജയപ്രകാശ്, കെ.സി, പ്രകാശൻ, കെ.വി. വിമല, സി. ഉണ്ണികൃഷ്ണൻ, എം.വി. ശ്രീശൻ, കെ. പ്രീത എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മുൻ ഹെഡ് മാസ്റ്റർ എം. കുഞ്ഞികൃഷ്ണൻ മുൻ അദ്ധ്യാപിക പി.വി. ദാക്ഷായണി എന്നിവരെ ആദരിച്ചു. കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർ സുരേഷ് ബാബു, ചിത്രരചന നിർവഹിച്ച പ്രമോദ് അടുത്തില, എം.വി. സുരേഷ് ബാബു, എം.സുരേഷ് ബാബു, സൈമൺ എന്നിവർക്ക് ഉപഹാരം നൽകി.
പടം: എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന്റെ പുതിയ ഇരുനില കെട്ടിടം എം. വിജിൻ ഉദ്ഘാടനം ചെയ്യുന്നു.