fake-gold

തളിപ്പറമ്പ് :പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതികളായ മൂന്നുപേരെ റിമാൻ‌ഡ് ചെയ്തു പുളിമ്പറമ്പ് സാൻജോസ് സ്കൂളിന് സമീപത്തെ മണ്ണൂർ ഹൗസിൽ എം. എസ്.കുഞ്ഞുമോൻ (57), കീഴാറ്റൂരിലെ എം.ലക്ഷ്മണൻ (58), തൃച്ചംബരം ബദർ മൻസിലിലെ അബു ജുദിഫ (41) എന്നിവരാണ് റിമാൻഡിലായത് .

മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഇവർ ഇന്നലെ രാവിലെ പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരു ന്നു. . ഈ കേസിൽ നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.