പാനൂർ: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഗ്രന്ഥശാല സംഘത്തിന്റെ നേതാവുമായിരുന്ന ഐ.വി. ദാസിന്റെ പതിനൊന്നാം ചരമവാർഷികം ജന്മനാടായ മൊകേരിയിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും നിരവധിയാളുകൾ പങ്കെടുത്തു. പാത്തിപ്പാലം ഐ.വി. ദാസ് സ്മാരക മന്ദിരം ആൻഡ് പഠന ഗവേഷണ കേന്ദ്രം അങ്കണത്തിൽ നടന്ന പരിപാടി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം കെ.കെ. പവിത്രൻ അധ്യക്ഷനായി. ചടങ്ങിൽ ഐ.വി. ദാസ് പുരസ്കാരം കവിയൂർ രാജഗോപാൽ എം.വി ജയരാജനിൽ നിന്നും ഏറ്റുവാങ്ങി. ജില്ല സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ. വിജയൻ, കെ.കെ സുധീർ കുമാർ, എൻ. അനിൽ കുമാർ, എ. പ്രദീപൻ, പി. സരോജിനി, പ്രജീഷ് പൊന്നത്ത്, ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ, പവിത്രൻ മൊകേരി എന്നിവർ സംസാരിച്ചു. മൊകേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.പി രാജൻ സ്വാഗതം പറഞ്ഞു.