ആലക്കോട്: ആറു പതിറ്റാണ്ടിലേറെക്കാലം ആലക്കോട്ടെ ഹോട്ടൽ ഉടമയും ആദ്യകാല കുടിയേറ്റക്കാരനുമായിരുന്ന കല്ലൂർ കിഴക്കേൽ കെ.പി. ശ്രീധരൻ പിള്ള (95) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: കെ.എസ്. മുരളി ധരൻ, കെ.എസ്. പത്മകുമാർ (ഉണ്ണി, വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ്, ആലക്കോട് വ്യാപാരി വ്യവസായി ക്ഷേമ സംഘം ഡയറക്ടർ, മർച്ചന്റ് കമ്പനി ഡയറക്ടർ), കെ.എസ്. തുളസിധരൻ (ബി.ജെ.പി സംസ്ഥാനകൗൺസിൽ അംഗം, ആലക്കോട് ഹോട്ടൽ ഇന്ത്യൻസ് ഉടമ), പത്മിനിയമ്മ , ലളിതാംബിക (ഇരുവരും ആലക്കോട്). മരുമക്കൾ: നാരായണൻ കുട്ടി, (ആലക്കോട്), വസന്ത രാജൻ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് ആലക്കോട്ട് വീട്ടുവളപ്പിൽ.