ts-thirumump
ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മാണ പ്രവര്‍ത്തി കെ.എസ്.എഫ്ഡി .സി. ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ വിലയിരുത്തുന്നു

മടിക്കൈ: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിർമ്മാണത്തിലുള്ള സാംസ്‌കാരിക സമുച്ചയങ്ങളിൽ ആദ്യം പൂർത്തിയാകുന്നത് മടിക്കൈ അമ്പലത്തുകരയിലുള്ള ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്റെതാണെന്ന് കെ.എസ്.എഫ്.ഡി .സി. ചെയർമാൻ ഷാജി എൻ. കരുൺ. മടിക്കൈയിലെ സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമ്മാണപുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, പ്രൊഫ. കെ.പി. ജയരാജൻ, ​രവീന്ദ്രൻ കൊടക്കാട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ ഗവേഷണം, ശിൽപശാലകൾ തുടങ്ങിയവയ്ക്ക് ഉതകുന്ന ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് സാംസ്‌കാരിക സമുച്ചയത്തിൽ സജ്ജീകരിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.