aadaram
മോയൻ റോഡിൽ കർഷക വായനശാല സ്ഥാപക അംഗങ്ങളെ വായനശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. വിജിൻ എം.എൽ.എ ആദരിക്കുന്നു

കണ്ണപുരം: മോയൻ റോഡിൽ കർഷക വായനശാല സ്ഥാപക അംഗങ്ങളെ വായനശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സ്ഥാപിക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച എം. കുഞ്ഞമ്പു, എം.വി. നാരായണൻ എന്നിവരെ എം.എൽ.എ പൊന്നാട അണിയിച്ചു. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിലും ഓണാഘോഷ പരിപാടിയിലും വിജയികളായ കുട്ടികൾക്ക് ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് സെക്രട്ടറി എം. ബാലൻ സമ്മാന വിതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. ഗംഗാധരൻ, റീന രാജീവൻ, പി. വേണു, ഗിരീഷ്, എം. കുഞ്ഞമ്പു, എം.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.