പാപ്ലശ്ശേരി: വരയുടെ ലോകത്ത് വിസ്മയങ്ങളുമായിവെള്ളിമലയിലെ ആശിഷെന്ന പോളി ടെക്നിക് വിദ്യാർത്ഥി. പത്രക്കടലാസുകളിൽ രാഷ്ട്രപിതാവിനെ വരച്ച് ചേർത്ത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയിരിക്കകയാണ് ഈ കലാകാരൻ.
പ്രത്യേക പരിശലനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ജീവനുറ്റ ചിത്രങ്ങളാണ് ആശിഷിന്റെ ക്യാൻവാസിൽ പിറക്കുന്നത്. വിശ്വപ്രസിദ്ധ ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ ചിത്രം വളരെ കൃത്യതയോടെയാണ് ആശിഷ് വരച്ചിക്കുന്നത്. പത്താം തരത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച ആശിഷ്, ഇപ്പോൾ മീനങ്ങാടി പോളി ടെക്നിക്കിൽ ഇലക്ട്രിക് എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയാണ്. കെ.എസ് ആർ.ടി.സി. ജീവനക്കാരനായ ഷിബുവിന്റെയും ആരോഗ്യ പ്രവർത്തക ഷീബയുടേയും മകനാണ്. സഹോദരൻ അക്ഷയ് ജി.വി. രാജാ സ്കൂളിൽ ഫുട്ബോൾ പരിശീലനം നേടുന്നുണ്ട്.
ആശിഷിന്റെ നമ്പർ : 96056 58347.