sadanam
പാക്കനാർപുരം ഗാന്ധിസദനം

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് മേപ്പയൂരിനടുത്ത് പാക്കനാർപുരത്ത് ഇന്ന് തുടക്കമാവും. മഹാത്മജിയുടെ പാദസ്പർശത്താൽ ധന്യമായ പാക്കനാർപുരത്തെ ഗാന്ധിസദനത്തിൽ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും
വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സേവാദൾ, യുവജന - വിദ്യാർത്ഥി, മഹിള, അദ്ധ്യാപക സ്വാതന്ത്ര്യയാത്രകളെ വൈകിട്ട് വരവേൽക്കും. തുടർന്നായിരിക്കും ഉദ്ഘാടന സമ്മേളനം. 75ാം വാർഷികത്തിന്റെ പ്രതീകമായി 75 ചിരാതുകൾ നേതാക്കൾ ചേർന്ന് തെളിക്കും. എ.കെ.രാഘവൻ എംപി, അഡ്വ.ടി.സിദ്ദിഖ്, എ.ഐ.സി.സി സെക്രട്ടറി വി.വി.മോഹനൻ എന്നിവർ പ്രസംഗിക്കും.

ഗാന്ധിസദനത്തിലെ സ്ഥലപരിമിതി കാരണം സമ്മേളന നഗരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു.