നാദാപുരം:ചിയ്യൂർ മീത്തലെ പറമ്പത്ത് കുട്ട്യാലി മൗലവി (82) നിര്യാതനായി.ശാന്തപുരം ഇസ്ലാമിയ കോളേജിലെ ആദ്യകാല വിദ്യാർത്ഥി. പണ്ഡിതൻ. തെരുവമ്പറമ്പ് അൽ മദ്റസതു റശാദിയ, ഇസ് ലാമിയാ കോളേജ് കുറ്റ്യാടി എന്നീ ദീനീ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായിരുന്നു.ഭാര്യ കേളോത്ത് ജമീല (ചീക്കോന്ന്)പിതാവ്:കീടക്കാട്ട് അണിയാപ്രവൻ മൊയ്തീൻ ഹാജി. മാതാവ്:കോറോത്ത് പത്തായക്കോടൻ ഖദീശ.മക്കൾ:ഇഖ്‌ബാൽ, യാസിർ, നജീബ്, റഷീദ് (ഖത്തർ), വഹീദ (ഖത്തർ). മരുമക്കൾ: നബീൽ (നാത്താങ്കണ്ടി, (വാണിമേൽ ) നസീമ (പേരോട് ), മൈമൂന ( ഭൂമി വാതുക്കൽ ), സൽമ ( നരിപ്പറ്റ). സഹോദരങ്ങൾ: മീത്തലെ പറമ്പത്ത് മൂസഹാജി, ഖദീജ കരിപ്പാൽ (കായപ്പനച്ചി),പരേതരായ അമ്മത് , അന്ത്രു ഹാജി.