2

കൊയിലാണ്ടി: സ്വർണം വാങ്ങാനെത്തിയ ആൾ സ്വർണാഭരണം മോഷ്ടിച്ച് കടന്നു കളഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ സഹാറ ജ്വല്ലറിയിൽ നിന്നാണ് രണ്ടര പവന്റെ പാദസരം മോഷ്ടിച്ച് കടന്നു കളഞ്ഞത്. ഇന്നലെ ഒന്നരയോടെയാണ് സംഭവം. സ്വർണം വാങ്ങാനെന്ന മട്ടിൽ എത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ഇയാൾ കടയിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയതോടെ സംശയം തോന്നിയ കടയുടമ അബ്ദുറഹിമാൻ കടയിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് മോഷണം പോയത്‌ മനസിലായത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.