കൊയിലാണ്ടി: സംസ്ഥാനത്ത് നിന്ന് ഒ.എൽ.എക്സ് വഴി തട്ടിപ്പ് നടത്തി വാഹനം കൈക്കലാക്കി തമിഴ് നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിൽ നിന്ന് വാഹനം പിടിച്ചെടുത്തു. മുചുകുന്ന് അശ്വന്തിന്റെ കാർ കഴിഞ്ഞ ജനുവരിയിൽ ഒ.എൽ.എക്സ് വഴി കബളിപ്പിച്ച് കൈക്കലാക്കിയ തൃശൂർകാരൻ മീത്തലെ പുത്തലത്ത് സഫീർ മറിച്ച് വിറ്റ വാഹനമാണ് പൊലീസ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ സമാന്തരമായി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് സഫീർ. സഫീർ അറസ്റ്റ് ചെയ്ത് റിമാന്റിലാണ്. സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.