കോഴിക്കോട്: ജില്ലാ സ്‌പോർട്സ് കൗൺസിലിന് കീഴിലുള്ള നടക്കാവിലെ നീന്തൽ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചിൽഡ്രൻസ് പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ നീന്തൽക്കുളത്തിൽ പരിശീലനം നൽകുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും. പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് ശേഷം സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും.