kunnamangalam-news
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്തല മുൻഗണനാ റേഷൻ കാർഡ് വിതരണം പി.ടി.എ റഹീം എം.എൽ.എ കുന്ദമംഗലത്ത്ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്തല മുൻഗണനാ റേഷൻ കാർഡ് വിതരണ ചെയ്തു.വിതരണോദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് തിരികെ ലഭിച്ച 2062 പേരുടെ ഒഴിവിൽ 1553 പേർക്കുള്ള മുൻഗണനാ കാർഡുകളുടെയും 174 അന്ത്യോദയ കാർഡുകളുടെയും വിതരണം ചെയ്തത്.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മുഖ്യാത്ഥിയായി. വാർഡ് മെമ്പർ പി.കൗലത്ത്,എം.എം സുധീഷ് കുമാർ, സി.വി സംജിത്, ജനാർദ്ദനൻ കളരിക്കണ്ടി, ഖാലിദ് കിളിമുണ്ട, അബ്ദുൽ ഖാദർ , എൻ കേളൻ, എം.കെ അബ്ദുൽസലാം, ഭക്തോത്തമൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ കെ.മുരളീധരൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സൂപ്രണ്ട് സി.സദാശിവൻ നന്ദിയും പറഞ്ഞു.