​കടലുണ്ടി: ​ചിരട്ടയിൽ രൂപകല്പന ചെയ്ത കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന്റെ എംബ്ലം നാടിന് സമർപ്പിച്ചു.വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിനുസമീപമുള്ള വേലുസൺസിൽ നടന്ന ചടങ്ങിൽ പി.പി.സുജിത്ത് ലാലിൽ നിന്ന് ചലച്ചിത്രകലാസംവിധായകൻ മുരളി ബേപ്പൂർ പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി സ്വീകരിച്ചു.ആർട്ടിസ്റ്റ് പി.പി.സുജി​ത് ലാൽ ആണ് എംബ്ലത്തിന്റെ ശില്പി.അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.പി.പി.സുജി​ത് ലാലിന് ​​ മുരളി മുണ്ടേങ്ങാട്ടും​,​മുരളി ബേപ്പൂരിന് ഓണത്തറ വിശ്വനാഥനും പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി സ്നേഹോപഹാരം സമർപ്പിച്ചു.മുരളി ബേപ്പൂർ,ഓണത്തറ വിശ്വനാഥൻ, മുരളി മുണ്ടേങ്ങാട്ട്,ഷിയാസ് മുഹമ്മദ്, നൗഷാദ്, എം.എം.മഠത്തിൽ, കൃഷ്ണദാസ് വല്ലാപ്പു ന്നി, മുസ്തഫ കേളപ്പാട്ടിൽ, അനി കോട്ടയിൽ, യൂനസ് കടലുണ്ടി, പി.പി.പ്രകാശൻ എന്നിവർ സംസാരിച്ചു.എൻ.വി.ഇഫ്ത്തിക്കറുദീൻ, നാസർ ചാലിയം, പി.പി.സുരേന്ദ്രൻ, പി.പി.മോഹനൻ, പി.പി.ബാബുരാജൻ, പി.പി.രജ്ഞിത്ത് ലാൽ പി.പി.ബബീഷ് ലാൽ തുടങ്ങിയവർ പങ്കെടത്തു.

പി.പി.സജിത്ത് ലാൽ മറുമൊഴി നടത്തി.ശിവൻ പഴഞ്ചണ്ണൂർ സ്വാഗതവും ഷാജിവട്ടപ്പറമ്പ് നന്ദിയും പറഞ്ഞു.