123
ചരമം: ടി.പി. സത്യനാഥൻ

കല്ലാച്ചി: റിട്ട. പ്രധാനാദ്ധ്യാപകൻ ടി.പി. സത്യനാഥൻ (74) നിര്യാതനായി.

കല്ലാച്ചി, വട്ടോളി യു.പി സ്കൂളുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ കമ്മിറ്റി അംഗമാണ്. കുട്ടികളുടെ നാടകവേദിയിൽ സജീവമായിരുന്ന ഇദ്ദേഹം മജിഷ്യനുമായിരുന്നു. പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: ശാരദ (റിട്ട. പ്രധാനാദ്ധ്യാപിക, കുറ്റ്യാടി യു.പി സ്കൂൾ). മക്കൾ: ഷർമീസ് (ആസ്റ്റർ മെഡി കെയർ, ദുബായ്‌), ഷനോജ് (അസി. ലക്ചറർ ശാസ്താംകോട്ട ദേവസ്വം കോളേജ് ). മരുമക്കൾ: ഗ്രീഷ്‌മ (കോഴിക്കോട്), ശില്പ (ലക്ചറർ, അമൃത എൻജിനിയറിംഗ് കോളേജ്, കൊല്ലം). സഹോദരങ്ങൾ: ടി.പി.സദാനന്ദൻ, ടി.പി.ഹരിദാസൻ, ടി.പി.വസന്ത, പരേതരായ ടി.പി. പത്മനാഭൻ, ടി.പി.ചന്ദ്രൻ.