news

കുറ്റ്യാടി: മരുതോങ്കര, കച്ചേരി താഴ താഴകേളോത്ത് കണ്ടി സിനി സുരേഷിന്റെ മൂന്ന് മാസം പ്രായമുള്ള പശു കുട്ടി കിണറ്റിൽ വീണു. തുടർന്ന് നാട്ടുകാരും നാദാപുരം ചേലക്കാട്ടിൽ നിന്നും എത്തിയ ഫയർഫോഴ്സും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പശുകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷാമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യു സേനാംഗങ്ങളും നാട്ടുകാരായ തമഞ്ഞിമ്മൽ വിനു, അമ്മച്ചിക്കണ്ടി നികേഷ്, ശ്രീധരൻ കങ്കാട്ട്, കുഞ്ഞിപറമ്പത്ത് ചന്ദ്രൻ എന്നിവരുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.