കടലുണ്ടി: കടലുണ്ടി ലവൽ ക്രോസ്- വാക്കടവ് റോഡിൽ ഐ.എസ്.എം ബിൽഡിംഗിനോട് ചേർന്ന് നിൽക്കുന്ന വൈദ്യുത പോസ്റ്റ് യാത്രക്കാർക്കും നാട്ടുകാർക്കും വിനയാകുന്നു. നിരവധി സ്ഥാപനങ്ങളിലേക്ക് വൈദ്യുതി കണക്ഷനുകൾ നൽകിയിരിക്കുന്നത് തേക്കുമരം കൊണ്ടുള്ള ഈ പോസ്റ്റിൽ നിന്നാണ്. കാലപ്പഴക്കമുള്ള പോസ്റ്റ് കേടുവന്ന നിലയിലാണ്. പോസ്റ്റിന്റെ മുകളിലെ വൈദ്യുതക്കമ്പികളിൽ വള്ളികൾ ചുറ്റിപ്പടർന്നിട്ടുണ്ട്. ഐ.എസ്.എം ബിൽഡിംഗിലെ സ്ഥാപനങ്ങളിലേക്കുള്ള കണക്ഷനുകൾ താങ്ങു കമ്പികൾ തകർന്ന് താഴ്ന്ന നിലയിലാണ്. ചതുപ്പായ സ്ഥലത്താണ് ഈ പോസ്റ്റ് നിൽക്കുന്നത്. ധാരാളം ആളുകൾ കടന്നു പോകുന്ന സ്ഥലമായതുകൊണ്ട് പോസ്റ്റ് എത്രയും വേഗം മാറ്റിസ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.