photo

ബാലുശ്ശേരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കാലിക്കറ്റ് സൈനിക കൂട്ടായ്മ താമരശ്ശേരി താലൂക്കിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.

രാഷ്ട്രത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജില്ലയിലെ ധീര ജവാന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നോട്ടുബുക്കുകളാണ് നൽകിയത്. സൈനിക കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ക്യാപ്ടൻ സി.പി.നന്ദനനിൽ നിന്നു ശിവപുരം എസ്.എം.എം.എ.യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം.എം.ഗണേശൻ നോട്ടുബുക്കുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.കെ.സിൻജിത്ത്, വാർഡ് മെമ്പർ എം.കെ.വിപിൻ, സേവ് വോളി ചീഫ് കോച്ച് എ.കെ.പ്രേമൻ, കോച്ച് കെ.കെ.ജയരാജൻ, സി.എസ്.കെ എക്സിക്യൂട്ടിവ് അംഗങ്ങളായ സുബേദാർ പ്രജൂൺ പരപ്പിൽ, വിനോദ് പുത്തലത്ത്, റസാഖ് കരുമല, അനിൽകുമാർ പുന്നോറത്ത് എന്നിവർ സംബന്ധിച്ചു.