എടച്ചേരി: എടച്ചേരിയിൽ കാറപടത്തിൽ ചികിത്സയിലായിരുന്ന മുഹമ്മദ് നിഹാൽ മരിച്ചു.എടച്ചേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി തലായിലെ വലിയപറമ്പത്ത് മജീദ് ആണ് പിതാവ്.കഴിഞ്ഞ ദിവസം എടച്ചേരി പുതിയങ്ങാടി ടൗണിൽ നിന്ന് തെരുവു പട്ടിയെ ഭയന്ന് ഓടുന്നതിനിടയിലാണ് നാദാപുരം ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചത്.പിന്നാലെ ഓടിയ നായയിൽ നിന്ന് രക്ഷപ്പെടാനായി റോഡിലൂടെ ഓടുന്നതിനിടയിലാണ് അപകടം.ഞായറാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെൻറിലേറ്ററിലേക്ക് മാറ്റിയ നിഹാൽ ഇന്നലെ ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മാതാവ്: സമീറ. സഹോദരങ്ങൾ: നിദ ഫാത്തിമ, നജ ഫാത്തിമ, മുഹമ്മദ് നഹീൽ.