കോഴിക്കോട്: ഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും എട്ടു പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ രോഷാഗ്‌നി സംഘടിപ്പിച്ചു.
കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയിൽ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി ഷൈജു കുന്നുമ്മൽ ബ്ലോക്കിലും പി.ഷിജിത്ത് കോഴിക്കോട് സൗത്ത് ബ്ലോക്കിലും ടി.കെ സുമേഷ് ബാലുശ്ശേരിയിലും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി ലേഖ, പി.കെ അജീഷ് എന്നിവർ സംസാരിച്ചു.