കോഴിക്കോട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് കുന്ദമംഗലം പഞ്ചായത്തിലെ തുവ്വക്കുന്നത്ത് അപ്പുട്ടി എന്ന കർഷകന്റെ ഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ഒക്ടോബർ ആറ് മുതൽ നവംബർ മൂന്ന് വരെയാണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിക്കും.

നാലു മാസത്തിൽ താഴെ പ്രായമുള്ള കന്നുകുട്ടികൾ, രോഗമുള്ള ഉരുക്കൾ എന്നിവയെ കുത്തിവയ്പ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ജില്ലാതല മോണിറ്ററിംഗ് രൂപീകരണ യോഗത്തിൽ എ.ഡി.എം സി. മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ രമാദേവി, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ഓഫീസ് ജില്ലാ കോഡിനേറ്റർ ഡോ കെ.കെ ബേബി, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. നിഷ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.