riyas

കോഴിക്കോട്: നിറുത്തിയിട്ട ലോറിയ്ക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ കൊല്ലം തൃക്കോവിലകം കണ്ണനല്ലൂർ ചെറിക്കോണം ചിറയിൽ കിഴക്കേതിൽ ജലീലിന്റെ മകൻ റിയാസ് (29) മരിച്ചു. പുനെയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് ലോഡുമായി തിരിച്ച ലോറി ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അപകടത്തിൽ പെട്ടത്. തൊണ്ടയാട് സ്റ്റാർ കെയർ ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.

ലോറിയ്ക്കുള്ളിൽ കുടുങ്ങിയ റിയാസിനെ ഫയർ ഫോഴ്‌സ് യൂണിറ്റെത്തിയാണ് പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: റംസാന.