കോഴിക്കോട്: പിണറായി സർക്കാരിന് ധൈര്യമുണ്ടെങ്കിൽ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകേസ് സി.ബി.ഐക്ക് വിടുകയാണ് വേണ്ടതെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. കോൺഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിറുത്തി പ്രതികളെ രക്ഷിക്കാനാണ് നോട്ടമെങ്കിൽ അത് അനുവദിക്കില്ല. ഏതു അന്വേഷണവും നേരിടാൻ ഒരുക്കമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയതാണെന്നും മുരളീധരൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.