k

മാവൂർ: ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണില്ലാത്ത കുട്ടികൾക്ക് മൊബൈൽ കൈമാറി വശീകരിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. താത്തൂർ സ്വദേശി ജംഷാദാണ് (36) അറസ്റ്റിലായത്. നേരത്തെ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ.രേഷ്‌മയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.