img20222005

മുക്കം: മഴയിൽ മണ്ണിടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി നടുവിലക്കണ്ടി രാധയുടെ വീടിന്റെ അടുക്കളയാണ് പൂർണമായി തകർന്നത്. അഞ്ചു സെന്റ് ഭൂമിയിലാണ് ഇവരുടെ വീട്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന രാധ ശബ്ദം കേട്ട് ഓടിമാറിയതു കൊണ്ട് അപകടം കൂടാതെ രക്ഷപ്പെട്ടു. ഇനിയും മണ്ണിടിച്ചിലുണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കുടുംബത്തെ വീട്ടിൽ നിന്ന് മാറ്റി പാർപ്പിച്ചു.