നാദാപുരം: നാദാപുരത്ത് ചെറിയ മഴയിൽ പോലും ടൗണിൽ വെള്ളം പൊങ്ങി യാത്രക്കാരും, കച്ചവടക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഇനി വിരാമം. പ്രശ്ന പരിഹാരത്തിനായുള്ള പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ നാസർ, അംഗങ്ങളായ പി.പി ബാലകൃഷ്ണൻ, നിഷ മനോജ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇന്നലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കല്ലാച്ചി ടൗണിലെത്തി സ്ഥലം പരിശോധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി. ആദ്യ ഘട്ട പ്രവൃത്തികൾക്ക് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയത്. സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, സി.കെ നാസർ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പി.പി ബാലകൃഷ്ണൻ, നിഷ മനോജ്, പൊതുമരാമത്ത് എൻജിനിയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.