കൽപ്പറ്റ: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് പാർലമെന്റ് മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ച് ഉത്തരവായി. രാഹുൽഗാന്ധി എം.പിയുടെ ഇടപെടലിനെ തുടർന്ന് പി.എം.ജി.എസ്.വൈ 2021-2022 ലെ ബാച്ച് 1 ൽ ഉൾപ്പെടുത്തിയാണ് ഏട്ടു റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്.
വയനാട് മണ്ഡലത്തിലെ കൽപ്പറ്റ, പനമരം, വണ്ടൂർ, കാളികാവ്, നിലമ്പൂർ, അരീക്കോട്, ബ്ലോക്ക് പഞ്ചായത്തുകളിലെ ഏട്ടു റോഡുകൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.
കൽപ്പറ്റ ബ്ലോക്കിലെ തെക്കുംതറ കൊടുംകയം പുതുക്കുടിക്കുന്ന് വാവാട് വെങ്ങപ്പള്ളി റോഡിന് 4.86 കോടിയും, പനമരം ബ്ലോക്കിലെ കുളക്കാട്ടിൽ കവല ആലത്തൂർ ആലത്തൂർപള്ളി പള്ളിതാഴം മുതലിമാരം കാപ്പിസെറ്റ് റോഡിന് 2.81 കോടിയും, ചുണ്ടക്കര ചാത്തുമുക്ക് പന്തലാടി അറിഞ്ചേർമല ചുണ്ടക്കുന്ന് റോഡിന് 4.98 കോടിയും, മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലെ മേലേ കോഴിപ്പറമ്പ് പൂളക്കൽ പാലക്കോട് കാരയിൽ റോഡിന് 4.60 കോടിയും തിരുവാലി പഞ്ചായത്തുപടി കുറുവൻ കോളനി നിരന്നപറമ്പ് പേലേപ്പുറം റോഡിന് 4.07 കോടിയും കാളികാവ് ബ്ലോക്കിലെ അമ്പലപ്പടി വലംപ്പുറം കൂറ്റൻപാറ റോഡിന് 2.36 കോടിയും നിലമ്പൂർ ബ്ലോക്കിലെ ചാത്തമുണ്ട ചീത്ത്കല്ല് ഗ്രാമം കോടാലിപൊയിൽ കോളനി റോഡിന് 3.27 കോടിയും അരീക്കോട് ബ്ലോക്കിലെ പത്തപ്പിരിയം മാടശ്ശേരി കോട്ടോല തോടയം റോഡിന് 2.29 കോടിയുമാണ് അനുവദിച്ചത്.