സുൽത്താൻ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വനംവന്യജീവി വകുപ്പിന്റെ ആന പരിശീനകേന്ദ്രം സന്ദർശിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്തു. പരിശീലനകേന്ദ്രത്തിലെ കുങ്കിയാനകളായ പഴയ വടക്കനാട് കൊമ്പൻ വിക്രം, പിടിയാന സുന്ദരി, കുട്ടിയാനകളായ അമ്മു, ചന്തു എന്നിവയ്ക്ക് ഗവർണർ കരിമ്പ്, പഴം എന്നിവ നൽകി. ഗവർണറെ ആനകൾ അഭിവാദ്യം ചെയ്തു. ഓരോ ആനയുടെയും വയസ്സും പരിശീനകേന്ദ്രത്തിലെത്തിയ കഥയും ഗവർണർ ചോദിച്ചറിഞ്ഞു. മുത്തങ്ങയിലെ വനം വകുപ്പിന്റെ സെറാമ്പിയും ഗവർണർ സന്ദർശിച്ചു.

പാലക്കാട് ചീഫ് കൺസർവേറ്റർ ഓഫ് വൈൽഡ് ലൈഫ് ഉത്തമൻ, സി.സി.എഫ് കണ്ണൂർ ഡി.വിനോദ് കുമാർ, വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബു, ഡി.എഫ്.ഒ സൗത്ത് ഷജ്ന കരീം, ഡി.എഫ്.ഒ നോർത്ത് രമേഷ് ബിഷ്‌ണോയ് തുടങ്ങിയവർ അനുഗമിച്ചു.


ഫോട്ടോ

മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആനയൂട്ട് നടത്തുന്നു