കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 440 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 735 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 436 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.96 ആണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118928 ആയി. 114280 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3752 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 3260 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ

കൽപ്പറ്റ 38, നെൻമേനി 34, മാനന്തവാടി 29, വെള്ളമുണ്ട 25, മീനങ്ങാടി, മുള്ളൻകൊല്ലി, മുട്ടിൽ, പനമരം 24 വീതം, പടിഞ്ഞാറത്തറ 22, ഇടവക, വൈത്തിരി 18 വീതം, ബത്തേരി 16, പുൽപ്പള്ളി 15, കണിയാമ്പറ്റ, പൂതാടി 14 വീതം, തവിഞ്ഞാൽ 13, അമ്പലവയൽ, തിരുനെല്ലി 12 വീതം, കോട്ടത്തറ 10, മേപ്പാടി, തൊണ്ടർനാട് 9 വീതം, തരിയോട് 8, മൂപ്പൈനാട്, പൊഴുതന 7 വീതം, നൂൽപ്പുഴ 6, വെങ്ങപ്പള്ളി 4 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

2 തമിഴ്നാട് സ്വദേശികൾക്കും, കർണ്ണാടകയിൽ നിന്നു വന്ന ഒരു മുള്ളൻകൊല്ലി സ്വദേശിക്കും, ഒരു മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

രോഗമുക്തർ 735

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 106 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 629 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 668 പേർ

1407 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 14164 പേർ

ഇന്നന്നലെ അയച്ചത് 2256 സാമ്പിളുകൾ

ഇതുവരെ അയച്ചത് 794177 സാമ്പിളുകൾ

ഫലം ലഭിച്ചത് 793010

674082 നെഗറ്റീവും 118928 പോസിറ്റീവും