കോഴിക്കോട്:ബേപ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സമാശ്വാസധനം (മെമ്പേഴ്സ് റിലീഫ് ഫണ്ട് )വിതരണം ചെയ്തു.ഡയാലിസിസ് രോഗിയായ കല്ലായി പ്രസന്നയ്ക്ക് 25,000 രൂപ നൽകി ബാങ്ക് പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി.മുഹമ്മദ് നവാസ് അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ എൽ.എസ് ഉണ്ണികൃഷ്ണൻ, വി.രമേശൻ,ടി.രാധാകൃഷ്ണൻ,പി.ഭരതൻ,കെ.വിശ്വനാഥൻ,സി.കെ ആഷിയാബാനു,സി.സജിനി,ചിന്നമ്മ അലക്സ്, അസി.സെക്രട്ടറി വി.കെ രാധാദേവി,ചീഫ് എക്കൗണ്ടന്റ് പി.ബീന തുടങ്ങിയവർ സന്നിഹിതരായി.