പുൽപ്പള്ളി: പുൽപ്പള്ളി സീതാ - ലവ കുശ ക്ഷേത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. വൈകുന്നേരം 3 മണിയോടെ ക്ഷേത്രത്തിലെത്തിയ ഗവർണറെ പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ ക്ഷ്രേത്ര കവാടത്തിൽ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിക്കുകയും ചെയ്തു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ശോഭ സുകു, സെക്രട്ടറി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാമ്പനാൽ മണി, വിജയൻ കുടിലിൽ, ഷാജിദാസ്, പത്മനാഭൻ എന്നിവരും സന്നിഹിതരായിരുന്നു.